നഗ്നത പകര്‍ത്താന്‍ ശ്രമം, വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം തുടരുകയായിരുന്നു.

എന്നാല്‍ ആരാധകന്‍ വീണ്ടും സഭ്യമല്ലാത്ത രീതിയില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം പാതിയില്‍ നിര്‍ത്തി വേദി വിട്ടിറങ്ങുകയായിരുന്നു. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം. സോള്‍ട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്ക് മുന്നിലായി നിന്ന് നൃത്തം ചെയ്യവേയാണ് ഒരാള്‍ വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്തത്.

ഇത് കണ്ടയുടനെ തന്നെ അയാളോട് അങ്ങനെ ചെയ്യരുതെന്ന് ഷക്കീറ താക്കീത് നല്‍കുന്നുണ്ട്. എന്നാല്‍ വേദിയില്‍ തുടര്‍ന്ന ഷക്കീറയ്ക്ക് നേരെ ക്യാമറയുമായി അടുത്തതോടെ ഗായിക വേദി വിടുകയായിരുന്നു. ഷക്കീറയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് എത്തുന്നത്.

സെലിബ്രിറ്റികള്‍ പോലും ആളുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലര്‍ കമന്റ് ചെയ്തു.

Latest Stories

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം