ആസിഫ് ആശംസ പോലും പറയാതെ മൊമന്റോ എന്നെ ഏല്‍പ്പിച്ചിട്ട് പോയി, നടനെ ഞാന്‍ അപമാനിച്ചിട്ടില്ല; പ്രതികരിച്ച് രമേഷ് നാരായൺ

ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ലെന്ന് സംഗീതസംവിധായകന്‍ രമേഷ് നാരായൺ. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേഷ് നാരായൺ വിസമ്മതിച്ചത് വിവാദമായിരിക്കുകയാണ്.

എന്നാല്‍ ആസിഫ് അലി തനിക്ക് ആണോ അതോ താന്‍ ആസിഫ് അലിക്ക് ആണോ മൊമന്റോ നല്‍കേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായൺ ദ ഫോര്‍ത്തിനോട് പ്രതികരിച്ചിരിക്കുന്നത്.

എംടിയുടെ മകള്‍ അശ്വതി ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷം ആന്തോളജിയുമായി സഹകരിച്ച എല്ലാവരെയും വേദിയില്‍ വിളിച്ച് മൊമന്റോ നല്‍കിയെങ്കിലും തനിക്ക് തന്നില്ല. അതിന്റെ വിഷമം അശ്വതിയോട് പറഞ്ഞിട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ അശ്വതി ക്ഷമ പറഞ്ഞ് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കി.

രമേഷ് നാരായണന്‍ എന്നല്ല സന്തോഷ് നാരായണന്‍ എന്നായിരുന്നു പേര് അനൗണ്‍സ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏല്‍പ്പിച്ചിട്ട് പോയി. ആസിഫ് തനിക്കാണോ, താന്‍ ആസിഫിനാണോ മൊമന്റോ നല്‍കേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏല്‍പ്പിച്ച ആസിഫ് ആശംസ പോലും പറയാതെ പോയി.

അതുകൊണ്ടാണ് താന്‍ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാല്‍ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറയുന്നത്.

അതേസമയം, ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാതെ, അത് വാങ്ങി ജയരാജിനെ ഏല്‍പ്പിച്ച് രമേഷ് നാരായണന്‍ അദ്ദേഹത്തില്‍ നിന്നും അത് സ്വീകരിക്കുകയായിരുന്നു. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍ നിന്ന് ഉണ്ടായതെന്നും രമേശ് നാരായൺ മാപ്പുപറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്