"ടോണ്‍ ഒന്നു മാറിയാല്‍ മഹാവൃത്തികെട്ട പ്രയോഗം, എന്റെ മാനേജര്‍മാര്‍ പെട്രോള്‍ പമ്പില്‍ വരെ വഴക്കുണ്ടാക്കി"

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ശരത്. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്നതിന് ശേഷമാണ് തനിക്ക് സംഗതി സാര്‍ എന്ന പേര് വന്നതെന്ന് പറയുകയാണ് ശരത്. എന്നാല്‍ അങ്ങനെ വിളിക്കുന്നത് തന്റെ മാനേജര്‍മാര്‍ക്ക് ഇഷ്ടമല്ലെന്നും അതിന്റെ പേരില്‍ ഉണ്ടായ വഴക്കുകളെക്കുറിച്ചും ബിഹൈന്‍ വുഡ്സിനോട് പറയുകയാണ് അദ്ദേഹം.

”പലര്‍ക്കും സംഗതി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് എന്നെയാണ്. സംഗതി എന്നത് ആദ്യമായി പറഞ്ഞത് ഞാന്‍ ഒന്നും അല്ല. അതെങ്ങനെയാണ് എന്റെ തലയില്‍ വന്നെതന്ന് ഒരു പിടിയും ഇല്ല. പക്ഷേ ഒരു പ്രശ്‌നമുണ്ട് പറയുന്ന ടോണ്‍ ഒന്ന് മാറിയാല്‍ അതിന് വേറെ അര്‍ത്ഥം വരും. സംഗതിയൊക്കെ എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍ അതിന് വേറെ അര്‍ത്ഥമാണ്. അത് സംഗീതത്തിലെ സംഗതി അല്ല. അങ്ങനെ പറഞ്ഞാല്‍ അത് മഹാ വൃത്തികെട്ട ഒരു പ്രയോഗമാണ്.

സംഗതി സാര്‍ എന്ന് വിളിച്ചവരോട് പെട്രാള്‍ പമ്പിലൊക്കെ നിന്ന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്റെ മാനജര്‍മാര്‍. കാരണം അവര്‍ക്ക് ആ സംഗതി വിളി കേള്‍ക്കുമ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് ആളുകള്‍ എന്നെ കളിയാക്കുകയാണ് എന്ന രീതിയിലാണ്. ശരത് പറഞ്ഞു.

Latest Stories

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു