കുട്ടിക്കാലം മുതല്‍ ആരാധിച്ച ഗായികയെ പാട്ട് പഠിപ്പിക്കാന്‍ എത്തിയ യേശുദാസ്; മലയാളത്തില്‍ ലത പാടിയ ഒരേയൊരു ഗാനം സംഭവിച്ചത് ഇങ്ങനെ..

മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ലതാ മങ്കേഷ്‌കര്‍ പാടിയത്. അതും പ്രഗഭല്‍ സംഗീതജ്ഞന്‍ സലില്‍ ചൗധരിയുടെ നിര്‍ബന്ധ പ്രകാരം. ചെമ്മീന്‍ സിനിമയിലെ ഗാനങ്ങളും മികച്ചതായിരിക്കണം എന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സലില്‍ ചൗധരി എത്തുന്നത്.

‘കടലിനക്കരെ പോണേരേ…’ ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യം നോ പറഞ്ഞെങ്കിലും സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് അവര്‍ സമ്മതം മൂളി. മലയാളം ഉച്ചാരണം തെറ്റാതിരിക്കാനുള്ള തയാറെടുപ്പുകള്‍ ഉണ്ടായി.

അടുത്ത ദിവസം സംവിധായകന്‍ രാമു കാര്യാട്ട് യേശുദാസിനെ വിളിച്ചു പറഞ്ഞു ‘കടലിനക്കരെ പോണോരേ…’ ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കണം എന്നാണ് വിചാരിക്കുന്നത്. അവര്‍ സലില്‍ദായ്ക്കു സമ്മതം നല്‍കിക്കഴിഞ്ഞു. ചിത്രത്തില്‍ ഷീലയുടെ റോളിനു പിന്നണിയായി വരും.

ഇക്കാര്യത്തില്‍ ദാസിന്റെ സഹായം വേണം. ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കണം. ഹിന്ദിക്കാരിയായതു കൊണ്ടു മലയാളവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. പാട്ട് ഒന്നാന്തരമാക്കണം.

ഏതായാലും അടുത്തയാഴ്ച നമുക്കു ബോംബെയില്‍ പോയി ലതയെ കണ്ടു പാടിച്ചു നോക്കണം എന്ന് സംവിധായകന്‍ പറഞ്ഞു. താന്‍ ബാല്യം മുതല്‍ ആരാധിച്ചിരുന്ന ഗായികയെ പാട്ടു പഠിപ്പിക്കുകയോ? യേശുദാസിന് ഇതു സ്വപ്നസദൃശമായ അനുഭവമായിരുന്നു.

ബോംബെയില്‍ പോയി യേശുദാസ് എത്ര ശ്രമിച്ചിട്ടും ലതയ്ക്ക് മലയാള ഉച്ചാരണം പഠിക്കാന്‍ കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയില്‍ പാടാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ…’ യേശുദാസ് പാടുന്നത്. രംഗങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തി.

എന്നാല്‍ ലതയെ മലയാളത്തില്‍ പാടിക്കണം എന്ന ആഗ്രഹം സലില്‍ ചൗധരിക്ക് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തില്‍ സലിലിന്റെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി ലത പാടിയത്.

വയലാര്‍ രചിച്ച ‘കദളീ തെങ്കദളി …’. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസിപ്പെണ്ണ് പാടുന്ന ഗാനം. ഗാനം പ്രേക്ഷകര്‍ ആസ്വദിച്ചെങ്കിലും ഉച്ചാരണത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നു. പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാന്‍ ലതാ മങ്കേഷ്‌കര്‍ തയാറാവാതിരുന്നത് ഇതിനാലാകണം.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി