'ബഞ്ചാര'യിൽ പാട്ട് പാടി കെ. എസ് ചിത്ര; സൃഷ്ടിച്ചത് മറ്റൊരു റെക്കോർഡ്

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് കെ. എസ് ചിത്രയുടേത്. വിവധ ഭാഷകളിലായി 25000 ഗാനങ്ങളാണ് ചിത്ര ഇതുവരെ പാടിയിരിക്കുന്നത്. പാട്ട് പാടുന്നതിലൂടെ ഇത്തരത്തിൽ നിരവധി റെക്കോർഡുകളും കെ. എസ് ചിത്ര സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു ഗോത്രവർഗ ഭാഷയായ ‘ബഞ്ചാര’യിൽ പാട്ട് പാടിയിരിക്കുകയാണ് ചിത്ര. ‘ആംദാർ നിവാസ്’ എന്ന ബംജാര ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തത്.

എം. എൽ രാജ സംഗീതം നൽകിയ ഗാനത്തിന് വിനായക് പവാർ ആണ് വരികളെഴുതിയിരിക്കുന്നത്. ചിത്രയെ കൂടാതെ ബഞ്ചാര ഗോത്രത്തിൽ നിന്ന് പുറത്തുള്ള ഒരാൾ മാത്രമേ പിന്നണി പാടിയിട്ടൊളളൂ, അത് എസ്. പി ബാലസുബ്രഹ്മണ്യം ആയിരുന്നു. സ്വന്തമായി ലിപിയില്ലാത്ത ഭാഷയായതിനാൽ തന്നെ തെലുങ്കിലും ദേവനാഗിരിയിലുമാണ് ബഞ്ചാര എഴുതുന്നത്.

കെ. എസ് ചിത്ര ആലപിക്കുന്ന ഇരുപത്തിരണ്ടാമത്തെ ഇന്ത്യന് ഭാഷയാണ് ബഞ്ചാര. ഫെയ്സ്ബുക്കിലൂടെ ചിത്ര തന്നെയാണ് വിവരം പങ്കുവെച്ചത്. ഗോത്രത്തിന്റെ പരമ്പരാഗതമായ വേഷം ധരിച്ചാണ് ചിത്ര ഗാനം റെക്കോർഡ് ചെയ്യാനെത്തിയത്.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍