ആരാണ് നിങ്ങള്‍? ബംഗളുരു സ്ട്രീറ്റില്‍ സര്‍പ്രൈസ് പാട്ട്, മൈക്ക് ഊരിമാറ്റി ഓടിച്ച് പൊലീസ്; എഡ് ഷീരന്റെ വീഡിയോ വൈറല്‍

ബംഗളൂരു ചര്‍ച്ച സ്ട്രീറ്റില്‍ സര്‍പ്രൈസ് ആയി പാടാനെത്തിയ പോപ് ഇതിഹാസ ഗായകന്‍ എഡ് ഷീരനെ തടഞ്ഞ് തിരിച്ചയച്ച് പൊലീസ്. ആരാണ് നിങ്ങളെന്ന് ചോദിച്ച പൊലീസ് അവിടെ നിന്ന് ഒഴിഞ്ഞു പോകാനും ആവശ്യപ്പെടുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് എഡ് ഷീരന്‍ ചര്‍ച്ച് സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഗായകന്റെ പാട്ട് ബംഗളുരു പൊലീസ് തടഞ്ഞത്.

എഡ് ഷീരനെ കണ്ട് ആളുകള്‍ കൂടുകയും, അദ്ദേഹം പാടുന്നത് മൊബൈലില്‍ പകര്‍ത്താനും തുടങ്ങിയിരുന്നു. ഗായകന്റെ ഏറ്റവും പ്രസിദ്ധമായ ‘ഷേപ്പ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരന്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത്. എഡ് ഷീരന്‍ ആണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ അതൊന്നും കേട്ടില്ല.

മൈക്കിന്റെ കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടര്‍ന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരനും ടീമും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഇത് സംബന്ധിച്ച് നിരവധി ആളുകള്‍ ഉന്നയിക്കുന്നത്.

വിദേശപര്യടനത്തിന്റെ ഭാഗമായാണ് എഡ് ഷീരന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്‌മാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടി അവതരിപ്പിക്കാന്‍ ഗായകനും സംഘവും അനുമതി വാങ്ങിയിരുന്നില്ല എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ