പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ടു മെന്‍; ആകാംഷയുടെ മരുയാത്ര

ടു മെന്‍ ഒരു യാത്രയാണ്. ആ യാത്രയില്‍ രണ്ടു പേര്‍ മാത്രമാണ് സ്‌ക്രീനീല്‍. പക്ഷെ യാത്രക്കൊപ്പം എന്തു സംഭവിക്കുമെന്ന ആകാംഷയടെ ഓരോ പ്രേക്ഷകനും കണ്ണിമ ചിമ്മാതെ ഇരിക്കും. അബൂബക്കറിന്റെ പ്രശ്‌നങ്ങള്‍ പ്രേക്ഷകന്റേതായി മാറും, സഞ്ജയ് മേനോന്റെ ചെയ്തികള്‍ കാരണമറിയാന്‍ കാണികള്‍ കാത്തിരിക്കും. ഇതെല്ലാം ചേര്‍ന്ന ത്രില്ലര്‍ റോഡ് മൂവിയാണ് ടു മെന്‍. പതിയെ പതിയെ തുടങ്ങി പ്രേക്ഷകനെ സീറ്റ് എഡ്ജ് അനുഭവത്തിലേക്ക് എത്തിക്കുന്ന സിനിമ.

മലയാള സിനിമക്ക് എംഎ നിഷാദ് എന്ന നടനെ കിട്ടി എന്നതാണ് ഈ സിനിമ ചെയ്ത ഏറ്റവും വലിയ സംഭാവ. അബൂബക്കര്‍ എന്ന അറുപതുകാരന്‍ പിക്കപ്പ് ഡ്രൈവറായി നിഷാദ് ചിത്രത്തിലുടനീളം കൈയ്യടക്കത്തോടെ അഭിനയിച്ചു. അബൂബക്കറിന്റെ ആകുലതകളും നിസഹായതയും പ്രേക്ഷകനു മുന്നില്‍ അദേഹം നന്നായി വരച്ചുകാട്ടി. വില്ലനായും നായകനായും മാറുന്ന സഞ്ജയ് മേനോന്‍ എന്ന കഥാപാത്രം അ?ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ക്ലൈമാക്‌സിലെ ഇര്‍ഷാദിന്റെ പ്രകടനം കൂടി എടുത്തുപറയേണ്ടതാണ്.

കെ. സതീഷ് കുമാര്‍ എന്ന സംവിധായകന്റെ ആദ്യ സിനിമയാണെങ്കിലും 30 വര്‍ഷത്തിലേറെ സിനിമ രം?ഗത്ത് പ്രവര്‍ത്തിച്ച അനുഭവം ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി. എന്നും കാണുന്ന ദുബായ് കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങള്‍ സമ്മാനിച്ച സിദ്ധാര്‍ത്ഥ് രാമസ്വാമിയുടെ ഛായാ?ഗ്രഹണവും എടുത്തു പറയേണ്ടതാണ്. ആനന്ദ് മധുസൂദനന്റെ സം?ഗീതവും പശ്ചാത്തലവും എടുത്തു പറയേണ്ടതാണ്. സിനിമയിലെ മറ്റുതാരങ്ങളുടെ പ്രകടനവും നന്നായി. രഞ്ജി പണിക്കര്‍, ലെന, സോഹന്‍ സിനുലാല്‍, അനുമോള്‍, ആര്യ, കൈലാഷ്, ഡോണി ഡാര്‍വിന്‍ എന്നിവരെല്ലാം തങ്ങളുടെ വേഷം മികച്ചതാക്കി.

ഡി ?ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു.
എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം