ഇൻഡിക്കേറ്റർ ഇട്ട് കാർ റോഡിലേക്ക്, വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു; അപകടദൃശ്യം പുറത്ത്; 'സിസിടിവി ഇല്ലായിരുന്നെങ്കിൽ ഞാൻ തെറ്റുകാരനായേനെ' എന്ന് മണിയൻപിള്ള രാജു

അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് നടൻ മണിയൻപിള്ള രാജു. കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം നൽകുകയായിരുന്നു നടൻ. അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി.

‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഞാൻ ഈ അപകടത്തിൽ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. പതിയെയാണ് ഞാൻ വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെവരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ’ എന്ന് നടൻ പറഞ്ഞു.

വണ്ടി തട്ടിയപ്പോൾ ഞാൻ ആകെ പേടിച്ചുപോയി. ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു. വീട്ടിൽ ആരുമില്ലെന്നും രാവിലെ എത്താമെന്നും അറിയിച്ചു. അപകടത്തിൽപ്പെട്ട കുട്ടികൾ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല’ മണിയൻ പിള്ള രാജു പറഞ്ഞു.

അതേസമയം, കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റോഡിലേക്ക് ഇറങ്ങിയ കാറിന്റെ മുന്‍വശത്തു വേഗത്തിലെത്തിയ ബൈക്ക് വന്നിടിക്കുന്നതാണ് ദൃശ്യത്തിൽ. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് നടൻ റോഡിലേക്ക് കാര്‍ ഇറക്കിയത്. കാര്‍ റോഡിന്റെ മുക്കാല്‍ ഭാഗത്തോളം വന്നതിന് ശേഷമാണ് വേഗത്തിലെത്തിയ ബൈക്ക് കാറിന്റെ മുന്‍വശത്ത് ഇടിക്കുന്നത്. അപകടത്തിനു ശേഷം തകർന്ന ബമ്പറുമായി രാജു കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

എന്നാൽ ദൂരെനിന്നു തങ്ങൾ കാര്‍ കണ്ടിരുന്നുവെന്നും അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നുവെന്നും പരുക്കേറ്റ സൂരജ് പറഞ്ഞു. ഹോണ്‍ കേട്ട് കാര്‍ നിര്‍ത്തിയിരുന്നു. മുന്നോട്ട്  പോകാൻ പറ്റുമെന്നാണ് കരുതിയത്. അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് കാര്‍ മുന്നോട്ട് എടുത്ത് ഇടിക്കുകയും ഇതോടെ റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നും സൂരജ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Latest Stories

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്