കീരവാണി വീണ്ടും മലയാളത്തിലേക്ക്, ശ്രീകുമാരന്‍ തമ്പിക്കൊപ്പം പാട്ടുകളൊരുക്കും

ഒസ്‌കാര്‍ അവാര്‍ഡ് നേടിയെ സംഗീതജ്ഞന്‍ കീരവാണി വീണ്ടും മലയാളത്തിലേക്ക്. മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്ന കാര്യം അറിയിച്ചത് പ്രമുഖ ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിയാണ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ പ്രിയ സ്‌നേഹിതന്‍ കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേര്‍ന്ന് ജോണി സാഗരിക നിര്‍മ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തില്‍ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികള്‍ ഉടനെ പുനരാരംഭിക്കും എന്നാണ് നിര്‍മ്മാതാവ് പറയുന്നത് മലയാളത്തില്‍ മരഗതമണി എന്ന പേരില്‍ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യന്‍ സിനിമയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ് .
നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കാലം അനുഗ്രഹിക്കട്ടെ.!

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ