പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല, വരുന്ന വണ്ടിക്ക് ചാടിക്കേറുക; തിയേറ്റർ ഉടമകളോട് ജോബി ജോര്‍ജ്, അഭിമുഖം

 

കോവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക പ്രത്യാഘാതം മറി കടക്കാനുള്ള ശ്രമത്തിലാണ് തിയേറ്റര്‍ ഉടമകള്‍. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന തിയേറ്ററുകള്‍ക്ക് കൈത്താങ്ങായി ‘കുറുപ്പി’ന് തൊട്ടു പിന്നാലെ സുരേഷ്‌ഗോപി ചിത്രം നായകനാകുന്ന കാവലും എത്തുകയാണ്. തമ്പാനായുള്ള സുരേഷ് ഗോപിയുടെ പകര്‍ന്നാട്ടം കാണാന്‍ ആകാംക്ഷയോടെയിരിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നതിനൊപ്പം കാവല്‍ തിയേറ്ററുകള്‍ക്ക് കാവലാകുമെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. 25ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ സൗത്ത് ലൈവുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജോബി ജോര്‍ജ്.

കാവലിന്റെ കാര്യത്തില്‍ ഒരു സംശയവും കൂടാതെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു, എന്താണ് അതിന് പ്രേരിപ്പിച്ച ഘടകം?

ഒന്നാമത്തെ ഘടകം, ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മനസ്സിലാക്കിയതാണ് ഇതൊരു ന്യൂജെന്‍ ചിത്രമല്ല. തിയേറ്റര്‍ ചിത്രമാണ്. അതു കൊണ്ട് ഇത് തിയേറ്ററില്‍ തന്നെ വരേണ്ടതുണ്ട്. അതായിരുന്നു എന്റെ കാഴ്ച്ചപ്പാട്. ഇതാണ് പരമപ്രധാനമായ കാരണം, ഇനി രണ്ടാമത്തെ കാരണം. ഈ ലോകത്ത് നമ്മള്‍ മാത്രം പോര എല്ലാവരും വേണം. അവര്‍ക്കും നിലനില്‍ക്കണം. സിനിമ എന്ന ബിസിനസിലും അങ്ങനെ തന്നെ പ്രൊഡ്യൂസേഴ്‌സ് വേണം ഡിസ്ട്രിബ്യൂട്ടേഴ്‌സ് വേണം. ടിക്കറ്റ് കീറുന്നവന്‍ വരെ വേണം.

ഇവരൊക്കെ നിലനില്‍ക്കണമെങ്കില്‍ ആരെങ്കിലുമൊക്കെ റിസ്‌ക് എടുക്കണം. ആരും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഒരു കാരണവശാലും ഈ രംഗം മുന്നോട്ട് പോകില്ല. എനിക്ക് റിസ്‌ക് എടുക്കുന്നതില്‍ ഒരു ഭയം തോന്നിയില്ല. കാരണംഎനിക്ക് എന്റെ വീട്ടില്‍ മാത്രം ചോദിച്ചാല്‍ മതിയായിരുന്നു. മറിച്ച് നമ്മുടെ തീരുമാനങ്ങള്‍ തെറ്റിയാലും എനിക്ക് മാത്രമേ നഷ്ടമുള്ളു. അത് മറികടക്കാനുള്ള മാര്‍ഗ്ഗവും എനിക്കറിയാം. കാവല്‍ എന്ന ടൈറ്റില്‍ തന്നെ ഈ സിനിമ വ്യവസായത്തിന് കാവലാകാനാണ്.

25ാം തിയതി ഈ സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല.

മുടക്കുമുതല്‍ ഒ.ടി.ടിയിലൂടെ അല്ലാതെയും തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍?

ആ കണക്കുകൂട്ടല്‍ നൂറുശതമാനം ശരി തന്നെയാണ്. ഈ ഒടിടിയൊക്കെ ഇന്നലെ വന്നതല്ലേ. അതിന് മുമ്പ് ഗുഡ് വില്ലിന്റെ തന്നെ സിനിമകള്‍ ഹിറ്റായിരുന്നല്ലോ. അത് ഒടിടിയിലൂടെയല്ല ഒന്നും നേടിയത്. കാരണം സിനിമയെന്നത് ദൈവികമായ ഒരു കലയാണ്.

തിയേറ്ററുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന എന്തൊക്കെ ചേരുവകളാണ് കാവലിലുള്ളത്?

ഈ സിനിമയില്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ കണ്ണ് നനയിച്ച സീനുകളുണ്ട്. കോരിത്തരിപ്പിച്ച സീനുകളുണ്ട്. പിന്നെ പൊതുവായി തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയം ആളുകള്‍ ആഗ്രഹിക്കുന്നു. അതും ഇതിലുണ്ട്. അങ്ങനെ സിനിമയുടെ സക്‌സസ് ഫോര്‍മുലയില്‍ പൊതുവായുള്ള എല്ലാ ചേരുവകളും ചേര്‍ന്ന ചിത്രമാണ് കാവല്‍. ഈ സിനിമയെ കുറിച്ച് സെന്‍സര്‍ ഓഫീസര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ദുബായില്‍ സെന്‍സര്‍ ചെയ്തപ്പോഴും അവിടെയുള്ളവരെല്ലാം വിളിച്ച് സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.

തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ്

എനിക്ക് 9 അക്ക സംഖ്യയാണ് ഒരു ഒടിടി പ്ലാറ്റ് ഫോം സിനിമ ഡയറക്ട് പ്രീമിയര്‍ ചെയ്യാന്‍ തന്ന ഓഫര്‍. എന്നാല്‍ സിനിമ തരില്ലെന്നാണ് ഞങ്ങള്‍ അവരോട് പറഞ്ഞു. പിന്നീട് സിനിമ തിയേറ്ററില്‍ കളിച്ചതിന് ശേഷം ഒടിടിക്ക് കൊടുക്കാമെന്ന് തീരുമാനമായി.

തമ്പാനിലൂടെ പഴയ സുരേഷ് ഗോപിയെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുമോ

ആര്‍ജ്ജവമുള്ള, ഊര്‍ജ്ജസ്വലനായ, തന്റേടിയായ സുരേഷ് ഗോപിയെ തമ്പാനിലൂടെ നമുക്ക് കാണാം. ആക്ഷന്‍ കിംഗ് എന്ന് തന്നെ വേണമെങ്കില്‍ പറയാം.

മരക്കാര്‍ വിഷയത്തില്‍ കേരളത്തിലെ തിയേറ്ററുടമകളോട് ഒരു നിര്‍മ്മാതാവെന്ന നിലയില്‍ പറയാനുള്ളത്.

എന്റെ രീതിയില്‍ പറയുകയാണെങ്കില്‍ ക്ഷമിക്കുക, പൊറുക്കുക, സഹിക്കുക, പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല. വരുന്ന വണ്ടിക്ക് ചാടിക്കേറുക.

                                                                                                                                                           

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക