"സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, മലയൻകുഞ്ഞ് അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്." - ഫാസിൽ

ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയൻകുഞ്ഞ്’ പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിൽ വീണ്ടും നിർമ്മാതാവായി തിരിച്ചെത്തുകയാണ്. പുതുമുഖമായ സജിമോൻ ആണ് സംവിധാനം ചെയ്യുന്നത്.

ഈ വർഷത്തെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള മലയാളം ചിത്രങ്ങളിൽ ഉൾപെടുന്ന ‘മലയൻകുഞ്ഞി’ലുള്ള തൻ്റെ പ്രതീക്ഷകളും ചിത്രത്തിൻ്റെ വിശേഷങ്ങളും പങ്കുവെച്ച് ചിത്രത്തിൻ്റെ നിർമ്മാതാവ് ഫാസിൽ. “ഒരിക്കൽ എനിക്ക് നിർമ്മാണ രംഗത്തേക്ക് തിരിച്ച് വരണം. പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ ഒന്ന് അത് വഴി പഠിക്കണം എന്ന് ഫഹദിനോട് പറഞ്ഞിരുന്നു.

അങ്ങനെ ഇരിക്കെ ആണ് ഫഹദ് വഴി മഹേഷ് നാരായണൻ ഒരു കഥ എന്നോട് പറയുന്നത്. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് അത് നിർമിക്കണം എന്നും ആഗ്രഹം തോന്നി അത്രേയുള്ളൂ.” നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റജിഷാ വിജയൻ, ഇന്ദ്രന്സ്, ജാഫര് ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാളെ ‘സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും. അര്ജു ബെന് ആണ് ചിത്രസംയോജനം നിർവഹിച്ചത്. പ്രൊഡക്ഷന് ഡിസൈന്: ജ്യോതിഷ് ശങ്കർ, മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ