ടോം ക്രൂസിന്റെ ആഡംബര കാര്‍ മോഷണം പോയി; സംഭവം 'മിഷന്‍ ഇംപോസിബിള്‍' ചിത്രീകരണത്തിനിടെ..

ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. ‘മിഷന്‍ ഇംപോസിബിള്‍ 7’ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് താരം ഇപ്പോഴുള്ളത്. ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്.

താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനായി ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും മോഷണം പോയ കാറിനകത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികം വൈകാതെ തന്നെ കാര്‍ കണ്ടെത്തിയെങ്കിലും കാറിനകത്ത് ഉണ്ടായിരുന്ന നടന്റെ സാധനങ്ങളും ലഗേജുകളും നഷ്ടമായി. ഹോളിവുഡില്‍ അതീവ സുരക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാര്‍ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഗ്രാന്‍ഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവില്‍ നടന്‍ കോപാകുലനായതായും റിപ്പോര്‍ട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബര്‍മിങ്ഹാം ഷോപ്പിങ് സെന്ററിലാണ് മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണം നടക്കുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ