61കാരന് 36കാരിയായ റഷ്യന്‍ കാമുകി; ടോം ക്രൂയിസ് വീണ്ടും പ്രണയത്തില്‍, വൈറല്‍

തന്റെ പുതിയ പ്രണയം ഔദ്യോഗികമാക്കി ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ്. 61കാരനായ ടോം ക്രൂസിന്റെ കാമുകി 36കാരിയായ റഷ്യന്‍ സുന്ദരി എല്‍സീന ഖൈറോവ ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ കുറെ ആഴ്ച്ചകളായി അവര്‍ ഇരുവരും ഒരുമിച്ചാണ് താമസമെന്നും സ്വകാര്യത താല്‍പര്യപ്പെടുന്നതിനാല്‍ പൊതുവിടങ്ങളില്‍ വച്ച് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത് അവര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്‍സീനയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ടോം ക്രൂയിസ് താമസിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുള്ള ഇരുവരും ലണ്ടനിലെ എയര്‍ ആംബുലന്‍സിനെ സഹായിക്കാന്‍ ചേര്‍ന്ന ചാരിറ്റി ഡിന്നറില്‍ വില്ല്യം രാജകുമാരന്റെ അതിഥികളായി എത്തിയിരുന്നു.

ഈ പരിപാടിയില്‍ ഇവര്‍ ഒന്നിച്ച് നൃത്തം ചെയ്തിരുന്നു. പരിപാടിയില്‍ ഇവര്‍ മുഴുവന്‍ സമയവും ഒന്നിച്ചായിരുന്നു. ടോം ക്രൂയിസ് ഇതുവരെ മൂന്ന് വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. മിമി റോജേഴ്‌സ്, നിക്കോള്‍ കിഡ്മാന്‍, കാറ്റി ഹോംസ് എന്നിവരാണ് ടോം ക്രൂസിന്റെ മുന്‍ ഭാര്യമാര്‍.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ