ഇന്ത്യയില്‍ 210 കോടി പിന്നിട്ട് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

ടോം ഹോളണ്ട് ചിത്രം സ്പൈഡര്‍മാന്‍; നോ വേ ഹോമിന്റെ ഇന്ത്യയിലെ കളക്ഷന്‍ 210 കോടി പിന്നിട്ടെന്ന് റിപ്പോര്‍ട്ട്. 211 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി ഈ സിനിമ ഇതുവരെ വരുമാനമുണ്ടാക്കിയത്. വെള്ളിയാഴ്ച മാത്രം 50 ലക്ഷം രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

എന്നാല്‍ ഇതൊക്കെയാണെങ്കിലും അല്ലു അര്‍ജുന്റെ മാസ് ചിത്രം പുഷ്പയേക്കാള്‍ കുറവാണ് വെള്ളിയാഴ്ചയിലെ സ്പൈഡര്‍മാന്റെ കളക്ഷന്‍. വെള്ളിയാഴ്ച മാത്രം 75 ലക്ഷം രൂപയാണ് പുഷ്പയുടെ കളക്ഷന്‍. ഡിസംബര്‍ 16നായിരുന്നു ആഗോള തലത്തില്‍ സ്പൈഡര്‍മാന്‍ റിലീസ് ചെയ്തത്.

ലോകത്ത് ഏറ്റവുമധികം വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമെന്ന ബഹുമതിക്കടുത്താണ് നിലവില്‍ നോ വേ ഹോം. 2.04 ബില്യണ്‍ ഡോളറുമായി 2018 ചിത്രം അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ ആണ് നിലവില്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ നിന്നും 227 കോടിയായിരുന്നു ഇന്‍ഫിനിറ്റി വാര്‍ നേടിയത്.

മുന്‍ സ്‌പൈഡര്‍മാന്‍ ചിത്രങ്ങളില്‍ അഭിനയിച്ച സെന്‍ഡയ, ജേക്കബ് ബറ്റലോണ്‍, ജോണ്‍ ഫാവ്റോ, മാരിസ ടോമി, ആല്‍ഫ്രഡ് മോളിന, ജാമി ഫോക്സ് എന്നിവര്‍ അഭിനയിച്ച അതേ റോളുകള്‍ വീണ്ടും പുതിയ സ്‌പൈഡര്‍മാന്‍ പതിപ്പിലും എത്തുന്നുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍