സ്‌പൈഡര്‍മാന്‍ പടിക്ക് പുറത്ത്; ആശങ്കയില്‍ ആരാധകര്‍; വന്‍ പ്രതിഷേധം

സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് വേള്‍ഡ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചേഴ്സും മാര്‍വലിന്റെ ഉടമകളായ ഡിസ്നിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്പൈഡര്‍മാനും മാര്‍വലും വഴി പിരിയുന്നതെന്നാണ് സൂചന. സോണിക്കാണ് കോമിക് കഥാപാത്രമായിരുന്ന സ്പൈഡര്‍മാന്റെ ഉടമസ്ഥാവകാശം.

സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ കൂടുതല്‍ അവകാശം വേണമെന്ന ഡിസ്നിയുടെ ആവശ്യം നിരാശാജനകമാണ്. ഇനിയുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങളക്ക് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫെയ്ജിന്റെ ഇടപെടലുകളുണ്ടാകില്ല” എന്ന് സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇരുകമ്പനികളും ചേര്‍ന്നാണ് സ്‌പൈഡര്‍മാന്റെ ഒടുവിലത്തെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.


മാര്‍വല്‍ കോമിക്സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്പൈഡര്‍മാന്റെ ഉടമസ്ഥാവകാശം 1999-ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്പൈഡര്‍മാന്‍ ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. ഒരു ഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന സോണിയുടെ നിര്‍മ്മാണ കമ്പനിക്ക് മാര്‍വലിന്റെ പിന്തുണ ഏറെ നിര്‍ണായകമായിരുന്നു. കമ്പനികളുടെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ