ഓസ്‌കര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റിന്; സെലന്‍സിക്ക് സമ്മാനവുമായി സൂപ്പര്‍ താരം ഷോണ്‍ പെന്‍

തന്റെ ഓസ്‌കര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിക്ക് സമ്മാനവിച്ച് ഹോളിവുഡ് താരം ഷോണ്‍ പെന്‍. തന്റെ ടെലിഗ്രാം ചാനലിലൂടെ സെലന്‍സ്‌കി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വച്ചാണ് പുരസ്‌കാരം സെലന്‍സിക്ക് ഷോണ്‍ നല്‍കിയത്.

യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ഗെറാഷെങ്കോയും സെലെന്‍സ്‌കി-ഷോണ്‍ പെന്‍ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. തന്റെ ഓസ്‌കാര്‍ ഷോണ്‍ യുക്രൈനിന് നല്‍കി, തങ്ങള്‍ക്ക് ഇതൊരു ബഹുമതിയാണെന്ന് ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.

അഭിനേതാവിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് ഷോണ്‍ പെന്‍. സെലന്‍സ്‌കിയുമായുള്ള തന്റെ കൂടിക്കാഴ്ചകളെ കുറിച്ച് ഷോണ്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് ഷോണ്‍ വീണ്ടും സെലന്‍സ്‌കിയെ കണ്ടതും തനിക്ക് ലഭിച്ച പുരസ്‌കാരം യുക്രൈന് നല്‍കിയതും.

നടനും സംവിധായകനുമായ ഷോണ്‍ പെന്‍ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2003ലെ ‘മിസ്റ്റിക് റിവര്‍’, 2008ലെ ‘മില്‍ക്’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഷോണ്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക് ഫ്‌ളൈസ് എന്ന ചിത്രമാണ് ഷോണിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ