നടന്‍ റസ്സല്‍ ക്രോയേയും കാമുകിയേയും ഹോട്ടലില്‍ നിന്ന് പുറത്താക്കി; കാരണം ഇതാണ്..

പ്രശസ്ത ഹോളിവുഡ് നടന്‍ റസ്സല്‍ ക്രോയെയും കാമുകി ബ്രിട്‌നി തെരിയോട്ടിനെയും മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ നിന്നും പുറത്താക്കി. മിയാഗി ഫ്യൂഷന്‍ എന്ന റെസ്റ്റോറന്റില്‍ നിന്നാണ് താരങ്ങളെ പുറത്താക്കിയത്. മാന്യമായി വസ്ത്രം ധരിച്ചില്ല എന്നാതാണ് ഇരുവരെയും പുറത്താക്കാന്‍ കാരണം.

ടെന്നീസ് കളിച്ച ശേഷം അതേ വേഷത്തിലാണ് റസ്സല്‍ ക്രോയും ബ്രിട്‌നിയും ഹോട്ടലിലെത്തിയത്. റാല്‍ഫ് ലോറന്‍ പോളോ ഷര്‍ട്ടായിരുന്നു താരത്തിന്റെ വേഷം. ടെന്നീസ് സ്‌കര്‍ട്ട് ആയിരുന്നു ബ്രിട്‌നി അണിഞ്ഞിരുന്നത്. ഈ വേഷത്തില്‍ ഭക്ഷണം കഴിക്കാനന്‍ എത്തിയപ്പോള്‍ ഇരുവര്‍ക്കും പ്രവേശനം നിഷേധിക്കുകയായിരുന്നു.

തങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നില്ല ക്രോയും ബ്രിട്‌നിയും ധരിച്ചിരുന്നതെന്ന് റെസ്റ്റോറന്റ് ഉടമ ക്രിസ്റ്റ്യന്‍ ക്ലീന്‍ പിന്നീട് പറഞ്ഞു. ”ഞങ്ങല്‍ എല്ലാവരെയും ഒരേ പോലെയാണ് കാണുന്നത്. നിങ്ങള്‍ ആരാണെങ്കിലും അത് റസ്സല്‍ ക്രോ ആണെങ്കില്‍ പോലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.”

”ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു ഡ്രസ് കോഡുണ്ട്. ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കുകയല്ല. ക്രോയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഒരിക്കലും അത്തരത്തിലൊരു വേഷത്തില്‍ നല്ല റെസ്‌റ്റോറന്റില്‍ പോകുകയില്ല” എന്നാണ് ക്ലീന്‍ പറയുന്നത്.

റസ്സല്‍ ക്രോയെ തന്റെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോട്ടലില്‍ നിന്ന് പുറത്തുപോയ ക്രോയും ബ്രിട്‌നിയും മറ്റൊരു റെസ്‌റ്റോറന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ റസ്സല്‍ ക്രോയോടുള്ള ക്ഷമാപണം എന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Latest Stories

കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം

IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

IPL 2024: 'ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്കോര്‍ 300 കടന്നേനെ': പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

'സൗത്ത് ഇന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുടെ ലുക്ക്, കിഴക്കുള്ളവര്‍ ചൈനക്കാരേപോലെ; വിവാദപരാമര്‍ശവുമായി സാം പിത്രോദ; കോണ്‍ഗ്രസ് വെട്ടില്‍

IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ