തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നഗ്‌നരാക്കി അഭിനയിപ്പിച്ചു; അരനൂറ്റാണ്ടിന് ശേഷം കേസ് നല്‍കി 'റോമിയോയും ജൂലിയറ്റും'

ചലച്ചിത്ര നിര്‍മാണക്കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ് നല്‍കി നടീനടന്മാര്‍. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നഗ്‌നരായി അഭിനയിക്കേണ്ടി വന്നതിന് ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിംഗും (72) ആണ് കേസ് കൊടുത്തിരിക്കുന്നത്.

ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആധാരമാക്കി 1968-ല്‍ ഇതേ പേരില്‍ തന്നെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് സിനിമ ഒരുക്കിയത്. ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

പ്രായപൂര്‍ത്തിയാകാത്ത കാലത്ത് തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂര്‍ണമായോ ഭാഗികമായോ നഗ്‌നത ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകള്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിലുണ്ട്.

ഫ്രാങ്കോ സെഫിറെലി സംവിധാനം ചെയ്ത ചിത്രത്തിലൂടെ 50 കോടി ഡോളറിലേറെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് നേടിയത്. രണ്ട് ഓസ്‌കര്‍ ബഹുമതികളും സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രഹകന്‍, മികച്ച കോസ്റ്റിയൂം ഡിസൈന്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നേടിയത്. 2019-ല്‍ അന്തരിച്ചതിനാല്‍ സംവിധായകനെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ