ജെയിംസ് ബോണ്ടിന് കൊറോണപ്പേടി; 'നോ ടൈം ടു ഡൈ'യുടെ റിലീസ് മാറ്റി

കൊറോണ ഭീതിയെ തുടര്‍ന്ന് ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം “നോ ടൈം ടു ഡൈ”യുടെ റിലീസ് മാറ്റി. ഏപ്രില്‍ 10 ന് റിലീസിന് എത്താനിരുന്ന ചിത്രം പുതിയ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25 നാവും തിയേറ്ററുകളിലെത്തുക. യുകെയില്‍ നവംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യും.

പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ചിത്രത്തില്‍ ഡിഫന്‍ഡര്‍ ഉപയോഗിച്ച് ചെയ്യുന്ന കിടിലന്‍ സ്റ്റണ്ട് മേക്കിംഗ് വീഡിയോ ലാന്‍ഡ് റോവര്‍ പുറത്തുവിട്ടിരുന്നു. ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ഡിഫന്‍ഡറിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. പ്രശസ്ത സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ലീ മൊറൈസണും ഓസ്‌കാര്‍ ജേതാവ് ക്രിസ് കോര്‍ബോള്‍ഡും ചേര്‍ന്നാണ് ഡിസ്‌കവറിയുടെ സ്റ്റണ്ട് ഡിസൈന്‍ ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ