25 കഴിഞ്ഞാല്‍ കാമുകിമാരുമായി ബ്രേക്കപ്പ്; ഡികാപ്രിയോ പ്രണയങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ

ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ പ്രണയ ബന്ധങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ. 25 വയസ് കഴിഞ്ഞ കാമുകിമാരെ ഡികാപ്രിയോ ഒഴിവാക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഡികാപ്രിയോ കാമുകി കമില മൊറോണുമായുമായി വേര്‍പിരിഞ്ഞിരുന്നു. ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊറോണിന് 25 വയസ് തികഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇതിന് പിന്നാലെയാണ് ഡികാപ്രിയോ പ്രണയങ്ങളുടെ പാറ്റേണുകള്‍ വിലയിരുത്തി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയാന്‍ തുടങ്ങിയത്. ഡികാപ്രിയോ മുമ്പ് ഡേറ്റ് ചെയ്ത ഗിസെലെ ബുണ്ട്‌ചെന്‍, ബാര്‍ റാഫേലി, ബ്ലേക്ക് ലൈവ്‌ലി, എറിന്‍ ഹെതര്‍ടണ്‍, ടോണി ഗാര്‍ഗണ്‍, കെല്ലി റോര്‍ബാച്ച്, നീന അഗ്ദാല്‍ എന്നിവര്‍ 25 വയസോ അതില്‍ കുറഞ്ഞ പ്രായം ഉള്ളവരും ആയിരുന്നു.

25 വയസ് കഴിഞ്ഞ ആരെയും ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടില്ല, 25 തികഞ്ഞാല്‍ നടന്‍ കാമുകിമാരുമായി പിരിയും എന്നാണ് ട്വിറ്ററില്‍ നിറയുന്ന ട്രോളുകള്‍. ‘സ്ത്രീകള്‍ 25 വയസ് കഴിയുമ്പോള്‍ അവരുമായി വേര്‍പിരിയുന്ന ലിയനാര്‍ഡോ ഡികാപ്രിയോയേക്കാള്‍ വിശ്വസനീയമായ ഒരു പ്രതിഭാസം ഈ ഗ്രഹത്തില്‍ വേറെയില്ല. സ്ഥിരവിവര കണക്കുകള്‍ ആശ്വാസകരമാണ്,’ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്.

2020ലെ ഓസ്‌കര്‍ അവാര്‍ഡ്സിലായിരുന്നു ഡികാപ്രിയോയും മൊറോണും തങ്ങളുടെ പ്രണയ വിവരം വെളിപ്പെടുത്തിയത്. തമ്മിലെ പ്രായവ്യത്യാസത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന് 2019ല്‍ ലോസ് ഏഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമില മൊറോണ്‍ പറഞ്ഞിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ