'ട്വിലൈറ്റ്' താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും കാമുകിയും വിവാഹിതരാകുന്നു

രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഹോളിവുഡ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും വിവാഹിതരാകുന്നു. ട്വിലൈറ്റ് സിനിമാ സീരിസിലൂടെ ഏറെ ശ്രദ്ധേയായ താരമാണ് ക്രിന്‍സ്റ്റിന്‍ സ്റ്റുവര്‍ട്ട്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ക്രിസ്റ്റിന്‍ തന്നെയാണ് പുറത്ത് വിട്ടത്.

”അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു. അവള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതവള്‍ മനോഹരമായി ചെയ്തു” എന്ന് ക്രിസ്റ്റിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ട്വിലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ലോകമൊട്ടാകെ ശ്രദ്ധ നേടിയത്. അഭിനേത്രിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലന്‍ വേഷമിട്ടിട്ടുണ്ട്.

ട്വിലൈറ്റിലെ റോബേര്‍ട്ട് പാറ്റിന്‍സണുമായി റിലേഷന്‍ഷിപ്പിലായിരുന്ന സ്റ്റുവര്‍ട്ട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഒരു സിനിമാ സെറ്റില്‍ വച്ചാണ് സ്റ്റുവര്‍ട്ട് മേയറെ പരിചയപ്പെടുന്നത്. 2019ല്‍ ആണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പ്രണയത്തിലാണെന്ന വിവരം പുറത്തുവിടു

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി