കാമുകിയെ ആക്രമിച്ചു; മാര്‍വല്‍ താരം ജോനാഥാന്‍ മേജേഴ്‌സ് അറസ്റ്റില്‍

കാമുകിയെ ആക്രമിച്ച കേസില്‍ ഹോളിവുഡ് നടനായ ജോനാഥന്‍ മേജേഴ്സ് അറസ്റ്റില്‍. ആക്രമണം, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശനിയാഴ്ച പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. ബ്രൂക്ലിനിലെ ഒരു ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ടാക്‌സിയില്‍ വെച്ച് താരവും കാമുകിയും തമ്മില്‍ തര്‍ക്കമുണ്ടായി ഇതേത്തുടര്‍ന്ന് ഇയാള്‍ അവരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

മറ്റൊരു സ്ത്രീ മേജേഴ്സിന് സന്ദേശമയക്കുന്നത് കാമുകി കണ്ടതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മേജേഴ്സ് മര്‍ദ്ദിച്ചുവെന്നാണ് പരാതി. യുവതിയുടെ തലയിലും മുതുകിലും ചില മുറിവുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ മേജേഴ്‌സ് ഒരു പ്രതിനിധി വഴി പറഞ്ഞത്.

ഹോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളാണ് മേജേഴ്‌സ്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ഫേസിലെ പ്രധാന വില്ലന്‍ കഥാപാത്രമായ കാങ്ങിനെ നടനാണ് അവതരിപ്പിക്കുന്നത്. ‘ക്രീഡ് 3’, ‘ആന്റ്-മാന്‍ ആന്‍ഡ് ദി വാസ്പ്: ക്വാണ്ടുമാനിയ’ എന്നീ ചിത്രങ്ങളാണ് മേജേഴ്സിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.

ഈ വര്‍ഷത്തെ ഓസ്‌കര്‍ ചടങ്ങിലെ അവതാരകന്‍ കൂടിയായിരുന്നു അദ്ദേഹം.

Latest Stories

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ