തിയേറ്ററില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നു, ഗണ്‍ വയലന്‍സിനെയും മാനസിക പിരിമുറുക്കങ്ങളെയും മഹത്വവല്‍ക്കരിക്കുന്നു; 'ജോക്കറി'ന് എതിരെ പ്രേക്ഷകര്‍

ആരാധകരെ ആവേശത്തോടെ ഏറ്റെടുത്ത “ജോക്കര്‍” സിനിമക്ക് രൂക്ഷ വിമര്‍ശനം. വയലന്‍സിന്റെയും, മാനസിക പിരിമുറുക്കത്തിന്റെയും അതി പ്രസരമുള്ള സിനിമ മാനസികമായി ബാധിച്ചെന്നും സിനിമ മുഴുവനായി കാണാന്‍ കഴിയാതെ തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്.

“”തിയ്യറ്ററില്‍ നിന്നും ഇറങ്ങപ്പോകേണ്ടി വന്നു. അത്രമാത്രം ഗണ്‍ വയലന്‍സിനെയും, മാനസിക പിരിമുറുക്കങ്ങളെയും മഹത്വ വല്‍ക്കരിക്കുന്നുണ്ട്””, “”മാനസിക പ്രശ്‌നങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന ഈ സിനിമ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും ചിത്രം നിരോധിക്കണം”” എന്നിങ്ങനെയാണ് ചില പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൂടാതെ പല തിയേറ്ററുകളിലും സുരക്ഷാ പ്രശ്‌നത്താല്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. കാലിഫോര്‍ണിയയിലെ ഒരു തിയ്യറ്ററിലെ പ്രദര്‍ശനം ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ജോക്കര്‍ കൊലപാതകങ്ങള്‍ നടത്തുന്ന സീനുകള്‍ എത്തിയപ്പോള്‍ അസാധാരണമായി കൈയ്യടിച്ച് ആര്‍പ്പു വിളിച്ച ഒരാളെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു തിയ്യറ്ററില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ വാക്കിന്‍ ഫീനിക്‌സാണ് ജോക്കറെ അവതരിപ്പിക്കുന്നത്. 234 മില്യണ്‍ ഡോളറാണ് ഇതുവരെ സിനിമ നേടിയിരിക്കുന്നത്. കോമാളി വേഷം കെട്ടി ഉപജീവനം മാര്‍ഗം നടത്തുന്ന കടുത്ത മാനസിക സംഘര്‍ഷം നേരിടുന്ന ആര്‍തര്‍ ഫ്‌ലേക്ക് എന്നയാള്‍ വില്ലനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്