ഇങ്ങനെയല്ല സിനിമകള്‍ നിര്‍മ്മിക്കേണ്ടത്.. മാര്‍വല്‍, ഡിസി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് പക്വതയില്ല: ജെയിംസ് കാമറൂണ്‍

മാര്‍വല്‍, ഡിസി സിനിമകളെ വിമര്‍ശിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഡിസി സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാവരും കോളേജില്‍ ഉള്ളതു പോലെയാണ് പെരുമാറുന്നത്, എന്നാല്‍ ആ രീതിയിലല്ല സിനിമകള്‍ നിര്‍മ്മിക്കേണ്ടത് എന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്.

ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബന്ധങ്ങള്‍ അനുഭവിക്കരുത്. താന്‍ ഗംഭീര സിനിമകള്‍ കാണുമ്പോള്‍ നിങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. മാര്‍വല്‍, ഡിസി കഥാപാത്രങ്ങള്‍ക്ക് എത്ര വയസുണ്ടെന്നത് പ്രശ്‌നമല്ല, പക്ഷെ അവരെല്ലാം കോളേജില്‍ ഉള്ളതു പോലെയാണ് പെരുമാറുന്നത്.

അവര്‍ക്ക് ബന്ധങ്ങളുണ്ട്, പക്ഷെ അത് സിനിമയില്‍ കാണാനാകുന്നില്ല. നമ്മെ ശരിക്കും നിലനിര്‍ത്തുന്ന ശക്തിയും സ്‌നേഹവും ലക്ഷ്യവും നല്‍കുന്നതുമായ കാര്യങ്ങള്‍ ആ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നില്ല. സിനിമകള്‍ നിര്‍മ്മിക്കാനുള്ള വഴി അങ്ങനെയല്ലെന്ന് താന്‍ കരുതുന്നു എന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്.

അതേസമയം, ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ എത്തിയ ‘അവതാര്‍’ സീരിസിലെ രണ്ടാമത്തെ ചിത്രമാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ആണ് റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 16ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2009ല്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അവതാര്‍.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്