അവഞ്ചേഴ്‌സില്‍ ഇടിച്ച് മുങ്ങി ടൈറ്റാനിക്; തോല്‍വി പങ്കുവെച്ച് ജയിംസ് കാമറൂണ്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വരവോടെ അതില്‍ ഒരു സ്ഥാന വ്യത്യാസം സംഭവിച്ചിരിക്കുന്നു. ടൈറ്റാനിക്കിനെ ഒരു പടി താഴേയ്ക്ക് ഇറക്കി രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം.

തന്റെ പരാജയം സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “കെവിനും മാര്‍വലിലെ മറ്റുള്ള എല്ലാവരോടുമായി, മഞ്ഞുകട്ടയാണ് യഥാര്‍ഥ ടൈറ്റാനിക്കിനെ തകര്‍ത്തുകളഞ്ഞത്. ഇവിടെ എന്റെ ടൈറ്റാനിക്കിനെ തകര്‍ത്തത് അവഞ്ചേര്‍സ് ആണ്. ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റിലുള്ള എല്ലാവരും നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ ഇന്‍ഡസ്ട്രി ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്നും നിങ്ങള്‍ തെളിയിച്ചു.” അവഞ്ചേഴ്‌സിന്റെ ലോഗോയില്‍ ഇടിച്ചു മുങ്ങുന്ന ടൈറ്റാനിക്കിന്റെ ചിത്രം പങ്കുവെച്ച് ജയിംസ് കാമറൂണ്‍ ട്വീറ്റ് ചെയ്തു.

വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് എന്‍ഡ്‌ഗെയിം ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 2.18 ബില്യന്‍ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കളക്ഷന്‍. രണ്ട് മില്യന്‍ ക്ലബിലെത്താന്‍ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. നിലവില്‍ 2.272 ബില്യന്‍ ആണ് എന്‍ഡ്‌ഗെയിമിന്റെ കലക്ഷന്‍ അതായത് ഏകദേശം 15206 കോടി രൂപ. 2.787 ബില്യനാണ് ഒന്നാമതുള്ള അവതാറിന്റെ കളക്ഷന്‍. 47 ദിവസം വേണ്ടി വന്നിരുന്നു അവതാറിന് രണ്ട് മില്യനില്‍ എത്താന്‍. കണക്കുകളനുസരിച്ച് വമ്പന്‍ ബോക്‌സ്ഓഫീസ് ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ