പുതിയ മായക്കാഴ്ച്ചകള്‍ ഒളിപ്പിച്ച് പാന്‍ണ്ടോറ; കാണാന്‍ പോകുന്ന അവതാര്‍ അതിഗംഭീരം; ചിത്രങ്ങള്‍

ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍ എന്ന ഇതിഹാസ സിനിമ ലോക സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഒരു പ്രത്യേക ലോകത്തിലെ മനുഷ്യരും അതിന്റെ വൈകാരികതയും ഒക്കെ പ്രതിഫലിപ്പിച്ച ഈ ചിത്രം സാങ്കേതികമായും ഏറെ മുന്നിലായിരുന്നു. അതിനാല്‍ തന്നെ അവതാറിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ സിനിമാ ലോകം പ്രതീക്ഷിക്കുന്നതും കണ്ടതിലും വളരെ മേലെയാണ്. ആ പ്രതീക്ഷ വെറുതേയാവില്ലെന്നാണ് രണ്ടാം ഭാഗത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

രണ്ടാം പതിപ്പിലെ പാന്‍ണ്ടോറയെന്ന സാങ്കല്‍പ്പിക ഗ്രഹത്തിന്റെ പുതിയ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇനിയും ഏറെ മായക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നു എന്ന് വിളിച്ചോതുന്നവയാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 2021 ഡിസംബര്‍ 17-നാണ് ചിത്രത്തിന്റെ അടുത്ത പതിപ്പ് എത്തുക.

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ വരവോടെ ഒന്നാം സ്ഥാനം അവതാറിന് നഷ്ടമായിരുന്നു. രണ്ടാം ഭാഗത്തിന്റെ വരവോടെ ഒന്നാം സ്ഥാനം തിരികെ അവതാറിലേക്ക് തന്നെ എത്തുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ