അന്ന് ഭ്രൂണം സൂക്ഷിച്ചു, ഇന്ന് ഇരട്ടകുട്ടികളുടെ അമ്മ.. സന്തോഷം പങ്കുവച്ച് ആംബര്‍ ഹേഡ്; പിതാവ് ഇലോണ്‍ മസ്‌ക്? ചര്‍ച്ചയായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്

താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം പങ്കുവച്ച് ഹോളിവുഡ് താരം ആംബര്‍ ഹേഡ്. ലോക മാതൃദിനത്തിലാണ് കുഞ്ഞുങ്ങളുടെ കാല്‍പ്പാദത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താന്‍ വീണ്ടും അമ്മയായ വിവരം ആംബര്‍ പങ്കുവച്ചത്. ആഗ്നസ്, ഒഷ്യന്‍ എന്നാണ് നടി തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ പേര്. ഇവര്‍ കൂടാതെ ഊനഗ് എന്ന ഒരു പെണ്‍കുട്ടി കൂടി ആംബറിനുണ്ട്.

2022ല്‍ ഹോളിവുഡ് താരം ജോണി ഡെപ്പുമായുള്ള വിവാഹമോചന കേസിനെ തുടര്‍ന്ന് ആംബര്‍ എന്നും വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞിരുന്നു. താന്‍ കൊടിയ ഗാര്‍ഹികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു നടി കോടതിയില്‍ വാദിച്ചത്. ഈ കേസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും നടി പിന്‍വലിഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെക്ഷന്‍ പോലും നടി പെര്‍മനന്റ് ആയി ഓഫ് ചെയ്തിരിക്കുകയാണ്.

എന്നാല്‍ ഇരട്ടകുട്ടികളുടെ അമ്മയായി എന്ന വിവരം ആംബറിനെ വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എത്തിച്ചിരിക്കുകയാണ്. മുന്‍കാമുകനായ ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക് ആണ് ഈ കുഞ്ഞുങ്ങളുടെ പിതാവ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 2016 മുതല്‍ 2018 വരെ ആംബറും മസ്‌ക്കും റിലേഷന്‍ഷിപ്പിലായിരുന്നു.

ഇരുവരും അന്ന് രണ്ട് ഭ്രൂണങ്ങള്‍ ശീതീകരിച്ച് സൂക്ഷിച്ചിരുന്നതായും ഇതിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടായതായും 2022ലെ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഭ്രൂണം നശിപ്പിക്കാനും എന്നാല്‍ സംരക്ഷിക്കാനും വേണ്ടി ഇരുവരും വഴക്കിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നത് നടന്നില്ല.

എന്നാല്‍ ആദ്യ കുഞ്ഞ് ഊനഗിന്റെ പിതാവ് ആരാണെന്ന് ആംബര്‍ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, മസ്‌ക്കുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന ഇരട്ടകുഞ്ഞുങ്ങള്‍ മസ്‌കിന്റെത് ആകാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നടന്‍ ജോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു ആംബര്‍ ഹേഡും ഇലോണ്‍ മസ്‌ക്കും പ്രണയത്തിലായത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ