ആ സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിച്ചത് തെറ്റായിപ്പോയി; എഡ്ഡി റെഡ്മെയ്ന്‍

‘ദ ഡാനിഷ് ഗേളില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തെറ്റായി പോയെന്ന് ഓസ്‌കര്‍ ജേതാവ് കൂടിയായ ഹോളിവുഡ് സൂപ്പര്‍ താരം എഡ്ഡി റെഡ്മെയ്ന്‍. ലിലി എല്‍ബെ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് എഡ്ഡിയ്ക്ക് ഏറെ പ്രശംസ കിട്ടിയെങ്കിലും ചിത്രത്തില്‍ ഒരു യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍ഡറിനെ വെച്ച് അഭിനയിക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. പക്ഷേ ഇപ്പോള്‍ അത് തെറ്റായി പോയെന്ന് തോന്നുന്നു എഡ്ഡി സണ്‍ഡേ ടൈംസിനോട് പ്രതികരിച്ചു. അതോടൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡറുകളുടെ കഥ പറയുന്ന സിനിമകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ട്രാന്‍സ് അല്ലാത്ത ആളുകളാണ് അഭിനയിക്കുന്നത്. അത് ഭാവിയില്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിത കഥ പറഞ്ഞ ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ്ഡിയ്ക്ക് മികച്ച നടനുളള ഓസ്‌ക്കാര്‍ അവാര്‍ഡ് ലഭിച്ചത്. ‘ദ ഡാനിഷ് ഗേള്‍’ ചിത്രത്തിലെ അഭിനയത്തിന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ ലിലി എല്‍ബെ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍