അവതാരമായി 'അവതാര്‍ 2', അതിശയിപ്പിക്കുന്ന നേട്ടം; ഒപ്പം മറ്റൊരു ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍!

റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറി ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 12,341 കോടി രൂപ കളക്ഷനാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2.

അവതാര്‍ 2ന് അതിന്റെ മുടക്കു മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ തുടര്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ആവുകയുള്ളു എന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു. അവതാറിന്റെ തുടര്‍ഭാഗങ്ങള്‍ എന്തായാലും സംഭവിക്കും എന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ജെയിംസ് കാമറൂണ്‍ ഇപ്പോള്‍.

അവതാര്‍ 3യുടെ ചിത്രീകരണം കാമറൂണും സംഘവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിഷ്വല്‍ എഫക്റ്റ്‌സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷനാണ് അവശേഷിക്കുന്നത്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും മുഴുമിപ്പിച്ചിട്ടുണ്ട്.

അവതാര്‍ ആദ്യഭാഗം നേടിയ ആഗോള കലക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യന്‍ ഡോളര്‍ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിര്‍മിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത അവതാറിന്റെ തുടര്‍ച്ചയാണ് ദി വേ ഓഫ് വാട്ടർ.

ജെയ്ക്കും നെയ്ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്‍ഡോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. നാവികരായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക