ഉയര്‍ന്ന താപനില, കിംഗ് ഖാന്‍ ആശുപത്രിയില്‍; രോഗവിവരം അറിയാന്‍ ഓടിയെത്തി ജൂഹി ചൗള

ഉയര്‍ന്ന താപനിലയെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദ്രാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരം കാണാനെത്തിയതായിരുന്നു താരം. അഹമ്മദാബാദിലെ താപനില ഈ സമയം 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ നിര്‍ജ്ജലീകരണം കാരണമാണ് കിംഗ് ഖാന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മക്കള്‍ക്കൊപ്പമാണ് താരം ചൊവ്വാഴ്ചത്തെ മത്സരം കാണാനെത്തിയത്. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ ഷാരൂഖിനെ നിരീക്ഷണത്തില്‍ വയ്ക്കുകയായിരുന്നു. ഷാരൂഖിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

നടിയും കിംഗ് ഖാന്റെ സുഹൃത്തുമായ ജൂഹി ചൗള ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തി താരത്തെ കണ്ടു. മക്കളായ സുബാനയും അബ്രാമും ഷാരൂഖിനൊപ്പമുണ്ടായിരുന്നു. ആരോഗ്യ നില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാരൂഖിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്