ബിയര്‍ ബോട്ടിലിന്റെ ചിത്രം പങ്കുവെച്ച് പുനീത് രാജ്കുമാറിന് എതിരെ അശ്ലീല കമന്റ് ; കൗമാരക്കാരനെ അറസ്റ്റുചെയ്ത് ബംഗളൂരൂ പൊലീസ്, ആരാധകര്‍ രോഷത്തില്‍

അന്തരിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിയര്‍ ബോട്ടിലിന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കമന്റ് പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടത് പാസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച്ച വൈകുന്നേരം സൈബര്‍ ടീം കുട്ടിയെ അറസ്റ്റ് ചെയ്തു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി മദ്യവില്‍പ്പന നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.

നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ