ആരാധകർ മാത്രമല്ല സമ്പാദ്യം ! അറിയാം മെഗാസ്റ്റാറിന്റെ ആസ്തിയും കോടികൾ വിലമതിക്കുന്ന കാറുകളും..

മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷങ്ങൾ ഇന്നും കഴിഞ്ഞിട്ടില്ല. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളും മറ്റുമാണ് കഴിഞ്ഞ ദിവസം നടന്നത്. താരത്തിന്റെ ആസ്തി അടക്കം ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന രസകരമായ കാര്യങ്ങൾ അറിയാം..

ലക്ഷകണക്കിന് ആരാധകർ മാത്രമല്ല മമ്മൂട്ടിയ്ക്ക് ഉള്ളത്. മമ്മൂട്ടിയുടെ വളര്‍ച്ച ഘട്ടംഘട്ടമായിട്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഗ്രാഫ് നോക്കുമ്പോൾ തന്നെ മനസിലാവും. 2020ല്‍ 265 കോടിയായിരുന്നു മമ്മൂട്ടിയുടെ ആസ്തി. 21ല്‍ അത് 280 ആവുകയും 2021ലെ caknowledge.com കണക്കുകള്‍ പ്രകാരം 310 കോടിയുടെ ആസ്തിയും മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 340 കോടിയാണ് മമ്മൂട്ടിയുടെ ആസ്തി. ബ്രാൻഡ് എൻഡോഴ്സ്മെന്റിനായി 4 കോടിയും ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പത്ത് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാസ വരുമാനം മൂന്ന് കോടിയാണെന്നും12 കോടി ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

പുതിയ മോഡൽ കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നയാളാണ് മമ്മൂട്ടി എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ കാറുകൾ വാങ്ങി കൂട്ടുകയല്ല, പകരം കൈയ്യിലുള്ള കാറുകൾ കൊടുത്ത് പുതിയത് വാങ്ങാറുണ്ടെന്നും താൻ ആദ്യം സ്വന്തമാക്കിയ കാറൊന്നും കൈയ്യിൽ ഇല്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മിനി കൂപ്പർ, ബിഎംഡബ്ല്യു ഇ46 എം3, മിറ്റ്സുബുഷി പജീറോ സ്പോർട്, ടൊയോട്ട ഫോർച്യൂണർ, ജാഗ്വാർ എക്സ് ജെ,ടൊയോട്ട ലാന്റ് ക്രൂയിസർ, ഓഡി എ7, ബെൻസ് കാരവാനിൽ നിന്നുള്ള വാനിറ്റി വാൻ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ