'എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ..' നിസ്‌ക്കാര പായയില്‍ നെറ്റിമുട്ടിച്ച് പറഞ്ഞു അതാണ് എന്റെ വഴിത്തിരിവ്: യുവന്‍ ശങ്കര്‍ രാജ

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. 2014ല്‍ മതം മാറി അബ്ദുള്‍ ഖാലിഖ് എന്ന പേരും സ്വീകരിച്ചിരുന്നു. പ്രണയിനി സാഫ്‌റൂണ്‍ നിസാറിനെ വിവാഹം ചെയ്യാനായിരുന്നു ഇതെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.

തന്നെ വിവാഹം ചെയ്യുന്നതിന് മുന്നേ യുവന്‍ ഇസ്ലാമിലേക്ക് മാറിയതായി വ്യക്തമാക്കി സാഫ്‌റൂണ്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാഫ്‌റൂണിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താന്‍ മതം മാറിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് യുവന്‍.

യുവന്റെ വാക്കുകള്‍:

ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലുള്ള ആ ഒരു കാരണമെന്തെന്ന് നിരവധി പേര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, അത് ഒരു യാത്രയായിരുന്നു. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയമത്ത് ഇസ്ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിക്കുന്നുണ്ടായിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. അതായിരുന്നു തുടക്കം.

രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ഞാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്ന്. ഞാനിവിടെ സത്യം പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും കൊണ്ടുവന്ന ഒരു നിസ്‌കാരപ്പായ കൊണ്ട് തന്നു. എപ്പോഴൊക്കെ മനസിന് ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ എന്റെ ഒരു കസിന്‍ വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് വല്ലാത്ത മനപ്രയാസമനുഭവപ്പെട്ടു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയാണ്. എന്റെ മുഖം കഴുകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു.

അതേസമയം തന്നെ ആശ്ചര്യമെന്നോണം എനിക്കൊരു സുഹൃത്തിന്റെ സന്ദേശം വന്നു, ഒരു ചിത്രത്തോടൊപ്പം മനോഹരമായ ആകാശം എന്നെഴുതിയ സന്ദേശം. എനിക്കൊരുപാട് മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളോട് ഈ ചിത്രത്തില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അത് അല്ലാഹു എന്നാണ് എന്നായിരുന്നു.
എനിക്ക് ആശ്ചര്യമായി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങള്‍ അറബി ഭാഷയില്‍ അല്ലാഹു എന്നെഴുതി വച്ച പോലെയാണെന്ന് അവന്‍ എനിക്ക് വിശദീകരിച്ചു തന്നു.

ഞാന്‍ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ട വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു അത്. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു “എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ” എന്ന്.. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്നും എനിക്കത് കഠിനമായി അനുഭവപ്പെട്ടു. പിന്നീട് ഞാനതിനെ ആഗ്രഹിച്ചു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ദ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്.

https://www.instagram.com/tv/CBBfMbNjRKL/?utm_source=ig_embed

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ