'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഷാനിന്റെ മാസ്റ്റര്‍പീസ്'; ഷോര്‍ട്ട് ഫിലിമിന് യൂട്യൂബിന്റെ അംഗീകാരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയ ഷോര്‍ട്ട് ഫിലിമാണ് “ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്”. അനുപമ പരമേശ്വരന്‍, ഹക്കിം ഷാജഹാന്‍ എന്നിവരെ കഥാപാത്രങ്ങളാക്കി ആര്‍ജെ ഷാന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന് പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിച്ചിരുന്നു.

അഞ്ച് മില്യണിലേറെ വ്യൂസ് ലഭിച്ചതോടെ ആര്‍ജെ ഷാനിനെ അഭിനന്ദിച്ചിരിക്കുകയാണ് യൂട്യൂബ്. ആര്‍ജെ ഷാനിനെ ടാഗ് ചെയ്ത്, ചിത്രത്തിൻ്റെ വിഷ്വൽ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ആണെന്നും സ്‌നേഹം അറിയിക്കുന്നെന്നും യൂട്യൂബ് ഇന്ത്യ കമന്റായി കുറിച്ചു. ഷാന്‍ തന്നെയാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.

സ്ത്രീസ്വാതന്ത്രത്തെ വ്യത്യസ്തമായി നിര്‍വചിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമില്‍ ചന്ദ്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പറയുന്നത്. തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലിജിന്‍ ബാബിനോ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം അഖില മിഥുന്‍. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആര്‍ജെ ഷാന്‍.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..