യൂട്യൂബിന് സംശയം; 'മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?', ഉടനടി ഉത്തരം നല്‍കി 'കിലിയന്‍ എംബാപ്പെ', ഏറ്റെടുത്ത് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’ എന്ന ചോദ്യവുമായി യൂട്യൂബ് ഇന്ത്യ എക്‌സില്‍ എത്തി. സൗണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്.

മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന ഈ ഗാനം ഏത് സിനിമയിലേതാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതോടെ മറുപടിയുമായി കിലിയന്‍ എംബാപ്പെ തന്നെയെത്തി. ‘ഒന്നാമന്‍’ എന്ന ചിത്രത്തിലെ ‘പിറന്ന മണ്ണില്‍’ എന്ന് ആരംഭിക്കുന്ന ഗാനം പങ്കുവച്ചു കൊണ്ടാണ് എംബാപ്പെയുടെ ട്വീറ്റ്.

”ഇതാണ് ഒറിജിനല്‍ ഗാനം’ എന്ന് കുറിച്ചാണ് ഈ പാട്ടിന്റെ വീഡിയോ എംബാപ്പെ പങ്കുവച്ചിരിക്കുന്നത്. എംബാപ്പെയും മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആരാധകര്‍ ഇത് ആഘോഷമാക്കുന്നത്. എന്നാല്‍ ഇത് കിലിയന്‍ എംബാപ്പെയുടെ ഒഫീഷ്യല്‍ അക്കൗണ്ട് അല്ല എന്നതാണ് സത്യം. വേരിഫൈഡ് ആയ ആരാധകരുടെ അക്കൗണ്ട് ആണ്.

അതേസമയം, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഇന്റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്റെ ഡാന്‍സ് എഡിറ്റ് ചെയ്ത വീഡിയോയാണ് ആദ്യം എത്തിയത്.

ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ആര്‍ഡിഎക്‌സി’ലെ ‘നീലനിലവേ’, ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’, ‘ലിയോ’യിലെ ‘നാ റെഡി’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് രംഗം ഇപ്പോള്‍ പ്രചരിക്കുന്നത്.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍