നിങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേരെ ഞങ്ങള്‍ എം.പിമാരാക്കിയില്ലേ, ഇനി യു.പിയിലേക്ക് വരൂ; ബോളിവുഡ് താരങ്ങളോട് ആദിത്യനാഥ്

സിനിമാ ചിത്രീകരണത്തിനായി ബോളിവുഡ് സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്. ”നിങ്ങളുടെ സിനിമാരംഗത്തുനിന്നുള്ള രണ്ടു പേരെ ഞങ്ങള്‍ എം.പിമാരാക്കി. നിങ്ങളൊക്കെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് അതിനായി ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്കറിയാം. മുംബൈയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

അടുത്ത മാസം ലഖ്നൗവില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നെന്നും ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്‌ഐ) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തു. തന്റെ സര്‍ക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയില്‍ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 ശതമാനം സബ്സിഡി ലഭിക്കും.

സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ ഷെട്ടി, നിര്‍മാതാവ് ബോണി കപൂര്‍, ഗോരഖ്പൂര്‍ ലോക്‌സഭാ എംപിയും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ നിര്‍ഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേര്‍, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രാജ്കുമാര്‍ സന്തോഷി തുടങ്ങിയവര്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest Stories

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ