എന്തിനാണ് ഇവരെ വിലക്കുന്നത്, ആംബര്‍ ഹേര്‍ഡും ജോണി ഡെപ്പും ഇങ്ങനെയല്ലേ; ശ്രീനാഥ് ഭാസിയെ പിന്തുണച്ച് നടന്‍

ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ പ്രതികരണവുമായി നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. കലാകാരന്മാരെ വിലക്കിയിട്ട് ഒരു കാര്യവുമില്ലെന്നും അവരെ ഈ സമയം സിനിമയ്ക്കായി വേണം ഉപയോഗപ്പെടുത്തേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീനാഥിനെ എങ്ങനെയാണ് വെറുതെയിരുത്താന്‍ കഴിയുക. കലാകാരന്മാരെ 45, 50 വയസ് വരെ വിലക്കുകയല്ല ചെയ്യേണ്ടത്. 50 വയസ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് ഒരു കാര്യവുമില്ല. അവരെ ഇപ്പോള്‍ ഉപയോഗപ്പെടുത്തുക.

ഹോളിവുഡ് നടി ആംബര്‍ ഹേര്‍ഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. എല്ലാവരും വ്യതസ്തരായ മനുഷ്യരാണ്’, വിജയകുമാര്‍ പ്രതികരിച്ചു.

ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തിയ സിനിമാ സംഘടനകള്‍ ഇരുവരോടും ഇനി മേലില്‍ സഹകരിക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താരസംഘടനയായ ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലായിരുന്നു വിലക്കാനുള്ള തീരുമാനം. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ഉയരുന്നെന്നും സംഘടനകള്‍ അറിയിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം