'മോഹന്‍ലാലിന് തന്നെ, തന്റെ തെറ്റ് തിരുത്താമായിരുന്നു, പകരം ഫാന്‍സ് എന്ന വാനരക്കൂട്ടം എന്നെ തെറി വിളിക്കുകയാണ്'; മോഹന്‍ലാലിനെതിരെ ഗായകന്‍ വി.ടി. മുരളി നിയമനടപടിക്ക്

തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നതായി ഗായകന്‍ വി.ടി. മുരളി. “മാതളതേനുണ്ണാന്‍” എന്ന ഗാനം താന്‍ പാടിയതാണെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആ ഗാനം യഥാര്‍ത്ഥത്തില്‍ താന്‍ പാടിയതാണെന്ന അവകാശപ്പെട്ട് ഗായകന്‍ വി.ടി. മുരളി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെ പേരെടുത്ത് പറഞ്ഞു കൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെന്ന പേരില്‍ നിരവധി പേരാണ് തന്നെ സോഷ്യല്‍ മീഡിയായില്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് വി.ടി. മുരളി വ്യക്തമാക്കി. നടനോ ചാനലോ ഈ വിഷയത്തില്‍ തെറ്റു തിരുത്തുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ടി മുരളി അഴിമുഖത്തോട് പറഞ്ഞു.

“”മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം, ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല”” എന്നാണ് ഗായകന്റെ വാക്കുകള്‍.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം