'എല്ലാത്തിനും മാപ്പ്' ഒരു സ്ത്രീയെയും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ല; ഐശ്വര്യ റായ് വിഷയത്തില്‍ മാപ്പപേക്ഷയുമായി വിവേക് ഒബ്‌റോയ്

ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ട്രോള്‍ പങ്കുവെച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്ന് പറഞ്ഞാണ് വിവേക് മാപ്പു കുറിച്ചത്. ട്വീറ്റ് പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.

ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയാവണമെന്നില്ലെന്നും താരം ട്വീറ്റില്‍ കുറിച്ചു. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം സ്തീകളുടെ ശാക്തീകരണത്തിനായാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ താന്‍ ചെലവിട്ടതെന്നും ഒരു സ്ത്രീയെയും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും വിവേക് കുറിച്ചു.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെ കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവെച്ച മീം ആണ് വിവേക് പങ്കുവെച്ചിരിക്കുന്നത്. ഒപ്പീനിയന്‍ പോളും എക്‌സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നാണ് മീമില്‍ പറയുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും വിവേക് മീം പങ്കുവെച്ച് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഐശ്വര്യയുമായുള്ള പ്രണയത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തി എന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്ന് 2017-ല്‍ ഒരു അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം