നാളെ രണ്ട് താരവിവാഹം; ആഘോഷ തിമിര്‍പ്പില്‍ ആരാധകരും താരങ്ങളും

മലയാള സിനിമയില്‍ ഫെബ്രുവരി രണ്ടിന് നാളെ രണ്ട് താരവിവാഹം. നടന്‍ ബാലു വര്‍ഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് നാളെ നടക്കുക. നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വര്‍ഗീസിന്റെ വധു. കോതമംഗലം സ്വദേശിയായ ഐശ്വര്യയെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹം ചെയ്യുന്നത്.

ബാലുവും എലീനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍വച്ചാണ് വിവാഹ റിസപ്ഷന്‍.

https://www.instagram.com/p/B7wahzaHIO4/?utm_source=ig_web_copy_link

കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണി മുതലാണ് റിസപ്ഷന്‍. വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹ ആലോചനയാണ് ഇതെന്നും പ്രണയ വിവാഹമല്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞിരുന്നു.

https://www.instagram.com/p/B59mInaFOLz/?utm_source=ig_web_copy_link

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും