ന്യൂയോര്‍ക്കില്‍ തന്നെയാണ് ഞാനുള്ളത്, പക്ഷെ അത് എന്റെ രഹസ്യ കാമുകിയല്ല; സത്യാവസ്ഥ വെളിപ്പെടുത്തി വിശാല്‍

രഹസ്യ കാമുകിക്കൊപ്പം ഓടിമറയുന്ന വിശാല്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊപ്പം നടന്നു പോകുന്ന വിശാല്‍ ക്യാമറ ശ്രദ്ധയില്‍ പെട്ടതോടെ മുഖം മറച്ച് ഓടുന്ന രീതിയിലാണ് വീഡിയോ.

വിശാലിന്റെ രഹസ്യ കാമുകി എന്ന പ്രചാരണത്തോടെ വീഡിയോ ട്രെന്‍ഡിംഗ് ആവുകയായിരുന്നു. എന്നാല്‍ അത് തന്റെ കാമുകിയൊന്നുമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശാല്‍ ഇപ്പോള്‍. വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞാണ് വിശാല്‍ എത്തിയിരിക്കുന്നത്.

കസിന്‍സുമൊത്ത് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അത് എന്നാണ് വിശാല്‍ പറയുന്നത്. ”ലൊക്കേഷന്റെ കാര്യത്തില്‍ ശരിയാണ്, ന്യൂയോര്‍ക്കിലാണ് ഞാനുള്ളത്. കസിന്‍സുമൊത്ത് ഞാന്‍ പലപ്പോഴും ഒഴിവുകാലം ചിലവിടാറുള്ള സ്ഥലമാണ് അത്.”

”ബഹളമയമായ ഒരു വര്‍ഷത്തിന്റെ അവസാനം അതില്‍ നിന്നൊക്കെ മാറി ശാന്തമാവാന്‍ എത്തുന്നതാണ് അവിടെ. ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു. ക്രിസ്മസ് ദിനത്തില്‍ കസിന്‍സ് എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ് അത്.”

”തീര്‍ച്ചയായും ചിലതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു. ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്‌നേഹം” എന്നാണ് വിശാല്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ‘മാര്‍ക്ക് ആന്റണി’ ആയിരുന്നു അടുത്തിടെയായി വിശാലിന്റെ കരിയറില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം. ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ