നടി ലക്ഷ്മി മേനോനുമായി വിവാഹം; പ്രതികരിച്ച് വിശാല്‍

തന്റെ വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രചരിച്ച് നടന്‍ വിശാല്‍. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും ഒരു പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കി.

”സാധാരണ ഞാന്‍ ഇത്തരം വ്യാജ വാര്‍ത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാന്‍ വിവാഹം കഴിക്കുന്ന എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല.”

”ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നിങ്ങളൊരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതത്തിലാണ് കടന്നു കയറിയത്. ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാന്‍ ഇതൊരു ബര്‍മുഡ ട്രയാങ്കിള്‍ ഒന്നുമല്ല.”

”സമയമാകുമ്പോള്‍ വിവാഹക്കാര്യം ഞാന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും” എന്നാണ് വിശാല്‍ പറയുന്നത്. മലയാള സിനിമകളില്‍ ബാലതാരമായി എത്തി പിന്നീട് തമിഴില്‍ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോന്‍. കുംകി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

സുന്ദരപാണ്ഡ്യന്‍, മിരുതന്‍, വേതാളം എന്നിവയാണ് പ്രധാന സിനിമകള്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്