ലാത്തിയുടെ കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് ; പ്രഖ്യാപനവുമായി വിശാല്‍

വിശാല്‍ ചിത്രം ലാത്തി ഈ മാസം 22-ന് റിലീസിനെത്തുകയാണ്. വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് എതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ നടന്‍ വിശാല്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.

സിനിമയ്ക്ക് ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന്റെ പ്രഖ്യാപനം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് ‘ലാത്തി’ ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം സംഭാവന ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്ന് വിശാല്‍ അറിയിച്ചത്.

കര്‍ഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാല്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതായും വിശാല്‍ പറഞ്ഞു. ഇതാദ്യമായല്ല വിശാല്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്. നടന്റെ ‘സണ്ടക്കോഴി 2’ല്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കര്‍ഷകസംഘത്തിന് നേരത്തെ നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നത് എടുത്തുപറയേണ്ടതാണ്.

നവാഗത സംവിധായകനായ വിനോദ് കുമാറിന്റെ ‘ലത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി അഭിനയിക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സിനമയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി