ഷൂട്ടിംഗിനിടെ വിശാലിന് വീണ്ടും പരിക്ക് ; ചിത്രീകരണം നിര്‍ത്തി

തമിഴ് നടന്‍ വിശാലിനെ ഷൂട്ടിംഗിനിടെ വീണ്ടും പരിക്ക്. ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്.

നേരത്തെ ‘ലാത്തി’യുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് സീക്വന്‍സിന്റെ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് ആദ്യം മുട്ടിന് പൊട്ടലുണ്ടായിരുന്നു. അത് സുഖം പ്രാപിച്ചതിന് ശേഷം, ഷൂട്ടിന്റെ ടെയില്‍ എന്‍ഡിനിടെ കാലിന് വീണ്ടും പരുക്കേല്‍ക്കുകയാണുണ്ടായത്്.

ആദിക് രവിചന്ദ്രന്‍ ആണ് ‘മാര്‍ക്ക് ആന്റണി’ സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍ രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്.

‘മാര്‍ക്ക് ആന്റണി’യില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലും എസ് ജെ സൂര്യയും ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിതു വര്‍മ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

മോദി അനുകൂലമാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി; മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ലൈവുകള്‍ റദ്ദാക്കി; സീ ന്യൂസില്‍ വന്‍ അഴിച്ചുപണി

അരണ്‍മനൈയിലെ ഹോട്ട് പ്രേതം, പേടിപ്പിക്കാനായി തമന്ന വാങ്ങിയത് കോടികള്‍; പ്രതിഫല കണക്ക് പുറത്ത്

അവസരം കിട്ടും കിട്ടും എന്ന് പ്രതീക്ഷിക്കും, പക്ഷെ അവസാനം ഇലവനിൽ സ്ഥാനം കിട്ടാതെ ബഞ്ചിൽ ഇരുത്തും; വിഷമം തുറന്ന് പറഞ്ഞ് ചെന്നൈ താരം

ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കാന്‍ പോകുന്ന പേര് അവന്‍റേതാകും: മൈക്ക് ഹെസ്സന്‍

പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം