ഇത്തവണ പൃഥ്വിരാജ് ഇല്ല, പകരം ഉണ്ണി മുകുന്ദന്‍ ഒപ്പം ഗജേന്ദ്രനും; 'അത്ഭുതദ്വീപ് 2' പ്രഖ്യാപിച്ച് വിനയന്‍

പരീക്ഷണ സിനിമകളുടെ പേരില്‍ ഒരുപാട് കളിയാക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയെ അവതരിപ്പിച്ച ചിത്രമായിരുന്നു ‘അത്ഭുദ്വീപ്’. വിനയന്റെ പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ചിത്രമാണിത്. രണ്ട് വര്‍ഷം മുമ്പ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം എത്തുമെന്ന് നടന്‍ ഗിന്നസ് പക്രു പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. അത്ഭുതദ്വീപ് പുറത്തിറങ്ങി 18 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭഗം എത്തുന്നു എന്ന വിവരം വിനയന്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ നായകന്‍ ഗിന്നസ് പക്രു രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും ഉണ്ടാകുമെന്നാണ് വിനയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാകും തിരക്കഥ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2005ല്‍ ഏപ്രില്‍ ഒന്നിന് ആയിരുന്നു വിനയന്റെ അത്ഭുതദ്വീപ് റിലീസ് ചെയ്തത്. അന്ന് ഗിന്നസ് പക്രു,വിനൊപ്പം പൃഥ്വിരാജ്, ജഗതി, ജഗദീഷ്, മല്ലിക കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി