'സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും': വീണ്ടും പ്രതികരിച്ച് വിനായകൻ

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ കൂടുതൽ പ്രതികരണവുമായി നടൻ വിനായകൻ. വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ എന്നും വിനായകൻ ചോദിച്ചു. സ്ത്രീകൾ “ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?. സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”, എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല.

എന്നിരിക്കെ

സ്ത്രീകൾ

ജീൻസോ, ലെഗിൻസോ

ഇടുന്നതിനെ

അസഭ്യമായി ചിത്രീകരിച്ച

യേശുദാസ്

പറഞ്ഞത്

അസഭ്യമല്ലേ?

സിനിമകളിലൂടെ

സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ?

വെള്ളയിട്ട് പറഞ്ഞാൽ

യേശുദാസ് പറഞ്ഞത്

അസഭ്യം ആകാതിരിക്കുമോ?

ജുബ്ബയിട്ട് ചെയ്താൽ

അടൂർ

അസഭ്യമാകാതെ ഇരിക്കുമോ?

ചാലയിലെ തൊഴിലാളികൾ

തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ്

ടിക്കറ്റ്

ഏർപ്പെടുത്തിയതെന്നും

അടൂർ പറഞ്ഞത്

അസഭ്യമല്ലേ?

ദളിതർക്കും സ്ത്രീകൾക്കും

സിനിമ

എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും

എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ?

സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട്

പച്ച മലയാളത്തിൽ

തിരിച്ചു പറയുന്നത്

അസഭ്യമാണെങ്കിൽ

അത്

തുടരുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം അടൂരിനും യേശുദാസിനുമെതിരെ വലിയ രീതിയിലുളള അസഭ്യവർഷമാണ് വിനായകൻ ഫേസ്ബുക്കിലൂടെ നടത്തിയത്.ഫേ​സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു നടന്റെ അധിക്ഷേപം. തുടർന്ന് നിരവധി പേരാണ് സംഭവത്തിൽ വിനായകനെ വിമർശിച്ച് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുമായി നടൻ എത്തിയത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്