ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗായി വിക്രം വേദ; റിലീസ് നൂറ് രാജ്യങ്ങളില്‍

വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്. ഹൃത്വിക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.

നൂറില്‍പരം രാജ്യങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.22 യൂറോപ്യന്‍ രാജ്യങ്ങളിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും ചിത്രമെത്തും. കൂടാതെ ആസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍, റഷ്യ, പനാമ, പെറു തുടങ്ങിയ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 30നാണ് ചിത്രം എത്തുക.

തമിഴില്‍ വിജയ് സേതുപതിയും മാധവനും അവതരിപ്പിച്ച വേദ, വിക്രം എന്നീ കഥാപാത്രങ്ങളാകുന്നത് ഹൃഥ്വികും സെയ്ഫ് അലി ഖാനുമാണ്. വിക്രം വേദ തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്.

ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ