വിഷ്ണു ഉണ്ണികൃഷ്ണന്‍- ധര്‍മജന്‍ ടീമിന്റെ വികടകുമാരന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ധര്‍മജന്‍ ടീം വീണ്ടും ഒരുമിക്കുന്ന വികട കുമാരന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ തന്റെ ഫെയ്‌സ്ബുക്ക്  പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോമന്‍സ് ടീം, കട്ടപ്പനയിലെ ഋതിക് റോഷന്‍ കോമ്പോ എന്നിവ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

https://www.facebook.com/photo.php?fbid=1623937654318424&set=a.186035091442028.42848.100001066163158&type=3&theater

റോമന്‍സിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍- തിരക്കഥ ഒരുക്കിയ വൈ വി രാജേഷ് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ ഈ പുതിയ കംപ്ളീറ്റ് എന്റെര്‍ടെയ്നറുമായി എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന വികടകുമാരനില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും

.ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, , ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പുനലൂര്‍, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളിലാണ് വികടകുമാരന്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ