സൂര്യയ്ക്ക് ശേഷം വിജയ് സേതുപതി; ലിജോയുടെ പുതിയ സിനിമകള്‍

മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാസ്സ് പീരീഡ് ഡ്രാമയായി ഒരുക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ിരിക്കുകയാണ്. ലിജോയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. സൂര്യയെ നായകനാക്കിയാവും അടുത്ത ചിത്രമൊരുക്കുകയെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ സൂര്യയ്ക്ക് ശേഷം വിജയ് സേതുപതിക്കുമൊപ്പം ചിത്രം ചെയ്യുമെന്നാണ് പുതിയ പ്രചരണം.

ലിജോ സൂര്യയെ കണ്ട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം നടനില്‍ നിന്ന് അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വിജയ് സേതുപതിയുമായി ചിത്രം ചെയ്യുമെന്നും സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ ഈക്കാര്യം വെളിപ്പെടുത്തിയത്.

നടന്മാരുടെയും സംവിധായകന്റെയും നിലവിലുള്ള പ്രൊജെക്ടുകള്‍ക്ക് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ലിജോ ജോസ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.

‘വാടിവാസല്‍’, ‘സൂര്യ 42’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോള്‍. വിജയ് സേതുപതി തന്റെ ആദ്യ വെബ് സീരീസായ ‘ഫാര്‍സി’യുടെയും ‘മൈക്കല്‍’ എന്ന ചിത്രത്തിന്റെയും റിലീസിനായി കാത്തിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഹിന്ദിയില്‍ ‘ജവാന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ