വിജയ്‌യുടെ 'വാരിസ്' പ്രതിസന്ധിയില്‍! റിലീസ് വൈകും?

പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന വിജയ് ചിത്രം ‘വാരിസ്’ പ്രതിസന്ധിയില്‍. ദസറ, സംക്രാന്തി സീസണുകളില്‍ തെലുങ്ക് സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ മതിയെന്നും, മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെ പരിഗണിക്കേണ്ട എന്ന് തെലങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്റര്‍ ഉടമകള്‍ നിര്‍ദേശിച്ചതോടെയാണ് വാരിസ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’, നന്ദമൂരി ബാലകൃഷ്ണയുടെ ‘വീരസിംഹ റെഡ്ഡി’ എന്നീ സിനിമകളാണ് തെലുങ്കില്‍ പൊങ്കല്‍ റിലീസ് ആയി എത്തുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് തമിഴിനൊപ്പം തെലുങ്കിലുമാണ് ഒരുക്കിയത്. ഒരേ ദിവസം തന്നെ രണ്ടു സിനിമകള്‍ റിലീസ് ചെയ്യാനിരുന്നതാണ്.

എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ നിര്‍ദേശം വാരിസിന്റെ തെലുങ്ക് വേര്‍ഷനെ ബാധിക്കും. ‘വാരസുഡു’ എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ വരുന്നത്. ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം എടുത്ത കൗണ്‍സിലില്‍ ദില്‍ രാജു അംഗമായതിനാല്‍ വാരിസിന്റെ തെലുങ്ക് പ്രദര്‍ശനം മുടങ്ങാനാണ് സാധ്യത.

സിനിമയുടെ റിലീസ് തിയതി മാറ്റാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതോടെ വിജയ് ആരാധകര്‍ നിരാശരായിരിക്കുകയാണ്. എന്നാല്‍ ജനുവരി 26ന് വാരിസ് എത്തുമെന്ന സൂചനകളുമുണ്ട്. രശ്മിക മന്ദാനയാണ് വാരിസില്‍ നായികയായി എത്തുന്നത്.

പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, മീന, ഷാം, പ്രകാശ് രാജ്, എസ്.ജെ സൂര്യ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രണ്ട് പോസ്റ്ററുകള്‍ മാത്രമാണ് വാരിസിന്റെതായി പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ